തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി നാളുകൾ മാത്രം അവശേഷിക്കെ ഉറച്ച നിലപാടുമായി ബിജെപി രംഗത്ത്. ഇക്കുറി ഫലം വരുമ്പോൾ അഞ്ച് സീറ്റുകളില്‍ മാന്ത്രിക നേട്ടം കൈവരിക്കുമെന്ന് ബിജെപി. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുമെന്നും മൂന്നുമുതല്‍ അഞ്ച് സീറ്റുകളില്‍വരെ ജയിക്കുമെന്നും ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഏറെ സാധ്യത കല്പിച്ചിരുന്ന പല മണ്ഡലങ്ങളിലും ക്രോസ് വോട്ടിങ്ങും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമുണ്ടായെന്ന ആശങ്കയുമുണ്ട്. നേമത്ത് കനത്ത ത്രികോണമത്സരം നടന്നെങ്കിലും മൂന്ന് മുന്നണികളും അവരുടേതായ വോട്ട് പിടിക്കുന്നതിനാല്‍ സീറ്റ് നിലനിര്‍ത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇവിടെ പോളിങ് ശതമാനത്തില്‍ കുറവുണ്ടായെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തിയെന്നും അവര്‍ പറയുന്നു. നേമത്തിന് പുറമെ മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍ക്കാവ്, മലമ്പുഴ, ചാത്തന്നൂര്‍, അടൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷവെക്കുന്നത്.
മഞ്ചേശ്വരത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം ഇക്കുറിയുമുണ്ടായതായി ആശങ്കയുണ്ട്. എന്നാല്‍, അതിനെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഭൂരിപക്ഷ വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷവോട്ടുകളും ഇ. ശ്രീധരന് കിട്ടിയേക്കും. മലമ്പുഴയില്‍ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെയും ക്രോസ്വോട്ടിന്റെ ആശങ്കയുണ്ട്. വട്ടിയൂര്‍ക്കാവില്‍ പോളിങ് ശതമാനത്തിലുണ്ടായ ഇടിവും ത്രികോണമത്സരവും വി.വി. രാജേഷിന് അനുകൂലമാകുമെന്ന പ്രതീക്ഷയും മറച്ചുവെക്കുന്നില്ല. 45,000 ത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടാന്‍ സാധിക്കും. ഒപ്പം യു.ഡി.എഫ് സ്ഥാനാര്‍ഥി കാഴ്ചവെച്ച നല്ല മത്സരം ബി.ജെ.പിക്ക് ഗുണമാകുമെന്നും അവര്‍ സ്വപ്നം കാണുന്നു. ചാത്തന്നൂര്‍, അടൂര്‍, കഴക്കൂട്ടം, തിരുവനന്തപുരം ഉള്‍പ്പെടെ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെവച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഉള്‍പ്പെടെ ക്രിസ്ത്യന്‍ സ്വാധീന മണ്ഡലങ്ങളിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
Post Your Comments