തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ കൂടുതല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് പരാതിക്കാരനായ ടി.പി നന്ദകുമാര്‍.അതേസമയം ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1,200,00 ഓഹരികള്‍ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാര്‍ പറഞ്ഞു.
Read Also : ലോകത്ത് അതിവേഗം വാക്സിന്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ
ഈ രേഖകള്‍ ഇ.ഡിക്ക് കൈമാറുമെന്നും നന്ദകുമാര്‍ അറിയിച്ചു. നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് നന്ദകുമാര്‍ ഇ.ഡി ഓഫീസില്‍ ഹാജരായത്. ഇത് നാലാം തവണയാണ് നന്ദകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.
Post Your Comments