KeralaLatest NewsNews

പോ​ളി​ങ് ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ; അ​റ​സ്​​റ്റ്​ ചെ​യ്യുമെ​ന്ന്​ അധികൃതർ

വോ​ട്ടെ​ടു​പ്പി​ന് മുമ്പ്​ ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നാ​ല്‍ ഈ ​ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ത​ട​സ്സ​പ്പെ​ട്ടി​ല്ല.

കാ​ക്ക​നാ​ട്: ബൂ​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പോളിങ് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന്​ ഉദ്യോഗസ്ഥ പ​റ​ഞ്ഞ​ത്​ അ​ധി​കൃ​ത​ര്‍​ക്ക്​ ത​ല​വേ​ദ​ന​യാ​യി. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് രാ​ത്രി ഉ​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​ത്. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പി​ടി​വാ​ശി മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്ക് കു​റ​ച്ചൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​ത്.

Read Also: ‘ക്രിക്കറ്റ് താരമായില്ലങ്കില്‍ മുഈന്‍ അലി സിറിയയില്‍ പോയി ഐഎസ്ഐയില്‍ ചേര്‍ന്നേനെ’; വിവാദം മുറുകുന്നു

എന്നാൽ ഇവർ ബൂ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് സ​ങ്ക​ടം പ​റ​ഞ്ഞ് ഇ​വ​ര്‍ പി​ണ​ങ്ങി മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ര​ണാ​ധി​കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി​യാ​ല്‍ നി​ങ്ങ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന്​ ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ മ​യ​പ്പെ​ട്ട​ത്. വോ​ട്ടെ​ടു​പ്പി​ന് മുമ്പ്​ ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നാ​ല്‍ ഈ ​ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ത​ട​സ്സ​പ്പെ​ട്ടി​ല്ല.

shortlink

Post Your Comments


Back to top button