ഇന്ത്യയില്‍ ഹെലികോപ്ടറുകളും ആയുധങ്ങളും നിര്‍മ്മിക്കാനൊരുങ്ങി റഷ്യ. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇന്ത്യ – റഷ്യ കൂടുതൽ സഹകരണത്തിന് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കി.
റഷ്യൻ സൈനിക ഉപകരണങ്ങൾ കൂടിയ തോതിൽ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച ചെയ്തതായി ലവറോവ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എസ്–400 മിസൈലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് ജയ്ശങ്കറും വ്യക്തമാക്കി.
സൈനിക- സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടിരിക്കുകയാണ്.
Also Read:ശബരിമലയെ ബോധപൂര്‍വം പ്രചാരണത്തിലേക്ക് ബിജെപിയും യുഡിഎഫും വലിച്ചിഴച്ചു : പരിഭവവുമായി കടകംപള്ളി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും റഷ്യന്‍ ഹെലികോപ്റ്ററുകളും ആയുധങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കുക. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഉടന്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സീൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ചയായി. വരുന്ന ഡിസംബറിൽ മിസൈലുകൾ ഇന്ത്യയ്ക്കു ലഭ്യമാക്കുമെന്നാണ് ധാരണ.
Post Your Comments