ലക്നൗ : അയോദ്ധ്യയിലെ മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്തതിനാലാണ് ധന സമാഹരണം സുഗമാകാത്തത്തെന്ന ആരോപണവുമായി കേസിലെ യഥാർത്ഥ പരാതിക്കാരനായ ഇഖ്ബാൽ അൻസാരി രംഗത്തെത്തി. മസ്ജിദ് നിർമ്മാണത്തിനായി ഇതുവരെ സമാഹരിച്ചത് 20 ലക്ഷം രൂപ മാത്രമാണ്.
Read Also : മമത ബാനെർജിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
മസ്ജിദ് നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ് രഹസ്യമായി കാര്യങ്ങൾ സൂക്ഷിക്കുകയാണ് , ഇത് കാരണം ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്നില്ല . ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ മസ്ജിദ് മാത്രമല്ല, ആശുപത്രി, സമൂഹ അടുക്കള, ഇന്തോ-ഇസ്ലാമിക് സാംസ്കാരിക ഗവേഷണ കേന്ദ്രം, എന്നിവ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും നിർമ്മിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഇത് ഈ പണത്തിൽ എങ്ങനെ പ്രാവർത്തികമാകുമെന്നും അൻസാരി ചോദിക്കുന്നു .
ഐഐസിഎഫ് ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയും യുപി സുന്നി വഖഫ് ബോർഡ് ചെയർമാനുമായ സുഫർ അഹ്മദ് ഫാറൂഖി ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനു പുറമേ ഫാറൂഖി നേരിട്ട് നിയന്ത്രിക്കുന്ന മറ്റൊരു സ്വകാര്യ ട്രസ്റ്റ് കൂടി രൂപീകരിച്ചതായും ഇക്ബാൽ അൻസാരി ആരോപിക്കുന്നു.
Post Your Comments