Latest NewsKeralaNews

പൊള്ളുന്ന വെയിലിലും ക്യൂ നിന്ന് ജനങ്ങൾ; കോഴിക്കോട് കാറ്റ് മാറി വീശുമോ? ഇതുവരെ വിധിയെഴുതിയത് 70 ശതമാനം പേർ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് പുരോഗമിക്കുന്നു. ഉച്ചയോടെ കോഴിക്കോട് ജില്ലയിൽ വോട്ടിംഗ് 70 ശതമാനം കടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജില്ലയിൽ പകുതിയിലധികം പേർ വോട്ട് രേഖപെടുത്തി. ഉച്ചക്ക് 1.15 വരെ 70. 10 % പേരാണ് വോട്ട് ചെയ്തത്. 49.92% സ്ത്രീകളും 50.23 %പുരുഷന്മാരുമാണ് വോട്ടു ചെയ്തത്. കോഴിക്കോട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ:

വടകര: 71.01 %
കുറ്റ്യാടി: 71.07 %
നാദാപുരം: 70.29 %
കൊയിലാണ്ടി: 71.03 %
പേരാമ്പ്ര: 69.78 %
ബാലുശ്ശേരി: 69.15 %
ഏലത്തൂർ: 69.17 %
കോഴിക്കോട് നോർത്ത്: 69.52 %
കോഴിക്കോട് സൗത്ത്: 67.92 %
ബേപ്പൂർ: 70.50 %
കുന്നമംഗലം: 72.59 %
കൊടുവള്ളി: 69.92 %
താമരശ്ശേരി: 65.73 %

രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button