Latest NewsCinemaNewsBollywoodEntertainment

അണിയറ പ്രവർത്തകർക്ക് കോവിഡ്; റാംസേതു ചിത്രത്തിന്റെ ചിത്രീകരണം നിർത്തി വെച്ചു

റാംസേതു ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിലെ നായകൻ അക്ഷയ് കുമാറിന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം ഹോം ക്വാറന്റൈനിലായിരുന്ന താരത്തെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്. ഇവർ ക്വാറന്റൈനിലാണെന്നും ആർക്കും ശാരീരികാസ്വാസ്ഥ്യങ്ങളെന്നുമില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ചിലർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button