കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. ഇനി കേരളം ആര് ഭരിക്കും എന്ന് മെയ് 2 നു അറിയാം. എന്നാൽ ഈ വോട്ടെടുപ്പ് ദിനത്തിൽ കേരളത്തിലെ ഹൈടെക് സ്ക്കൂളിൽ നടന്നത് ഓടിളക്കി വോട്ടെടുപ്പ്. കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിൽ ആണ് സംഭവം. പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലമാണ് മേൽക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ് നടന്നത് .
131 എ ഓക്സിലറി ബൂത്തിലാണ് അപരിഷ്കൃതമായ രീതിയിൽ വോട്ടുചെയ്യേണ്ടി വന്നത്. വെളിച്ചക്കുറവ് സംബന്ധിച്ച് തിങ്കളാഴ്ച വൈകിട്ടു തന്നെ അധികൃതർക്ക് സൂചന നൽകിയിരുന്നുവെന്നും എന്നാൽ ഉദ്യോഗസ്ഥർ ഇത് അവഗണിച്ചിരുന്നതായും സൂചന. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് പരാതിയായി ഉയർന്നുവന്നു ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിച്ചു. വെളിച്ചം കിട്ടുന്ന രീതിയിൽ ഓടിളക്കി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.
Post Your Comments