പൊയിലൂർ; ചിറ്റാരിത്തോട് ഭാഗങ്ങളിൽ കൂത്തുപറമ്പ് എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. കൂത്തുപറമ്പ് റേഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 17.100 ലീറ്റർ മദ്യവുമായി പൊയിലൂർ സ്വദേശി ഇ.ബാലചന്ദ്രൻ(44) പിടിയിലായിരിക്കുന്നത്. 90 എംഎൽ കൊള്ളുന്ന 190 കുപ്പികൾ ആണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. കുറഞ്ഞ വിലയുള്ള മാഹി മദ്യം ചെറുപറമ്പ്, പൊയിലൂർ പ്രദേശത്തു കൂടിയ വിലയ്ക്ക് വിൽപന നടത്തുകയാണ് ഇയാൾ.
കുറച്ച് ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ബാലചന്ദ്രൻ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മദ്യം കടത്തിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. മദ്യം കടത്തിന് പിറകിൽ ഉള്ളവരെ കുറിച്ച് കൂത്തുപറമ്പ് എക്സൈസ് അന്വേഷണം ശക്തമാക്കി. പ്രിവന്റീവ് ഓഫിസർ പി.പ്രമോദൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി.ശ്രീധരൻ, പ്രജീഷ് കോട്ടായി, കെ.ബി.ജീമോൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വി.ഷൈനി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Post Your Comments