Latest NewsKeralaNewsIndia

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി : ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജ്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Read Also : പത്തനംതിട്ടയിൽ അഞ്ചുവയസുകാരിയെ മർദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ  

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കവെയാണ് ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണനയ്‌ക്കെടുക്കുന്നത്. സിബിഐ ആവശ്യപ്രകാരം നേരത്തെ ഇരുപത്തിയാറ് തവണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍കക്ഷികളിലൊരാളായ എ. ഫ്രാന്‍സിസും കോടതിയെ സമീപിച്ചിട്ടുണ്ട്.

27ാമത്തെ തവണയാണ് ലാവലിന്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. നാലാമത്തെ കേസായി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഹരജി ഇന്ന് പരിഗണിക്കും. രേഖകള്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഹർജ്ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button