മുംബൈ: ബോ ളിവുഡിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നടി കത്രീന കൈഫിനാണ് ഏറ്റവുമൊടുവിൽ കൊറോണ വൈറസ് രോഗം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി കൗശലിന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. രോഗ ബാധ നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു.
ബോളിവുഡിൽ കൊറോണ വൈറസ് ബാധ കഠിനമായി തുടരുകയാണ്. ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പെഡ്നേകർ, വിക്കി കൗശൽ തുടങ്ങി നിരവധി പേർക്കാണ് ഇതിനകം കൊറോണ വൈറസ് രോഗം ബാധിച്ചത്. അക്ഷയ് കുമാറിന് രോഗം വന്നതോടെ സൂര്യവൻശി ചിത്രം നീട്ടിവെച്ചിരുന്നു.
Post Your Comments