കണ്ണൂര്‍: കണ്ണൂര്‍ മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ ബോംബേറ് ഉണ്ടാവുകയും സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read Also : പരിശ്രമം പാഴാകില്ല , നവകേരളം പടുത്തുയര്‍ത്തുക തന്നെ ചെയ്യുമെന്ന് പിണറായി വിജയൻ
മുഹ്സിന്, മന്‍സൂര്‍ എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ആലപ്പുഴയിലും സംഘര്‍ഷമുണ്ടായി. ഹരിപ്പാട് , കായംകുളം എന്നിവടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്.
പോളിങ് അവസാനിച്ചതിന് പിന്നാലെയാണ് ഇവിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കായംകുളത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്ത്തകന് നൗഫലിനും പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ പരിക്കേറ്റു.
Post Your Comments