Latest NewsKeralaNews

വോട്ടർമാരെ സ്വധീനിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജമദ്യ വിതരണം; ആരോപണവുമായി കടത്തുരുത്തി യുഡിഎഫ്​ സ്ഥാനാർത്ഥി

കോട്ടയം : കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ്. വോട്ടർമാരെ സ്വധീനിക്കാൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് മോൻസ് ജോസഫിന്റെ ആരോപണം.

കടുത്തുരുത്തി കടപ്ലാമറ്റം പ്രദേശത്ത്​ സുരേന്ദ്രനെന്നയാൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്​ മോൻസ്​ ആരോപിച്ചു. വ്യാജ മദ്യം കഴിച്ചാണ് സുരേന്ദ്രൻ മരിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്ന്​ അദ്ദേഹം പറഞ്ഞു.

Read Also :  കോവിഡ് വ്യാപനം; ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് ഹൈക്കോടതി

എന്നാൽ പരാജയ ഭീതി മൂലമാണ്​ മോൻസിന്‍റെ ആരോപണമെന്ന്​ എൽഡിഎഫ്​ സ്​ഥാനാർഥി സ്റ്റീഫൻ ജോർജ്​ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button