Latest NewsKeralaNews

കോവിഡ് വ്യാപനത്തിനിടെ മറ്റൊരു തെരഞ്ഞെടുപ്പ് കൂടി; പോളിംഗ് ബൂത്തിലെത്തും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടെ ചൊവ്വാഴ്ച്ച സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളോടെയാണ് ഇത്തവണ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: ഇന്തോനേഷ്യയിൽ പ്രളയം; 75 പേർ മരിച്ചു; നിരവധി പേരെ കാണാനില്ല

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിച്ച മുൻകരുതൽ ചട്ടങ്ങളെല്ലാം ഇത്തവണ പോളിംഗ് ബൂത്തിലുണ്ടായിരിക്കും. പോളിംഗ് ബൂത്തുകളുടെ കവാടത്തിൽ ഫെസിലിറ്റേറ്റർ എന്ന പേരിൽ ഒരു ജീവനക്കാരൻ അധികമായുണ്ടാകും.

തെർമൽ സ്‌കാനർ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് നോക്കുക, സാനിറ്റൈസർ നൽകുക തുടങ്ങിയവയായിരിക്കും ഫെസിലിറ്റേറ്ററുടെ ജോലി. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നോ എന്നുറപ്പാക്കാൻ ഒരാളും പോളിംഗ് ബൂത്തിലുണ്ടാകും. ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാർ മാത്രമെ ഉണ്ടാകൂ. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ഏഴു വരെയാണ് പോളിംഗ് സമയം. നക്‌സൽബാധിത പ്രദേശങ്ങളിൽ രാവിലെ ഏഴു മുതൽ ആറു വരെയായിരിക്കും പോളിംഗ് സമയം.

Read Also: മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്; പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കും

വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക് പോകാനിറങ്ങുമ്പോൾ തിരിച്ചറിയൽ കാർഡും മാസ്‌ക്കും നിർബന്ധമായും കൊണ്ടു പോകണം. മാസ്‌ക് താടിക്കു താഴെ തൂക്കിയിടാതെ നേരെ ധരിക്കാൻ ശ്രദ്ധിക്കണം. സാനിട്ടൈസർ കയ്യിൽ കരുതുന്നതാണ് നല്ലത്. വോട്ടർ സ്ലിപ്പ് കരുതുന്നത് വോട്ടുചെയ്യൽ വേഗത്തിലാക്കും.

പോളിംഗ് ബൂത്തിന്റെ കവാടത്തിൽ തെർമൽ സ്‌കാനറിൽ ശരീരോഷ്മാവ് പരിശോധിക്കും. ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടുതലാണെന്നു കണ്ടാൽ രണ്ടു പ്രാവശ്യം പരിശോധന നടത്തും. കൂടിയ അളവു തുടർന്നും കണ്ടാൽ ഇത്തരക്കാരെ ടോക്കൺ നൽകി തിരിച്ചയയ്ക്കും. പോളിംഗിന്റെ അവസാന മണിക്കൂറിൽ ഇവർക്ക് കോവിഡ് ചട്ടങ്ങൾ പാലിച്ച് വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാകും. പോളിംഗ് ഏജന്റിന് അളവിൽ കൂടുതൽ ശരീരോഷ്മാവ് ഉണ്ടെങ്കിൽ തിരിച്ചയയ്ക്കും. പകരം ആളെ അനുവദിക്കും. സമ്മതിദായകർ ഒഴികെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസില്ലാതെ ആരെയും ബൂത്തിൽ കയറ്റില്ല.

Read Also: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളോട് വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിനൊരുങ്ങി സുരക്ഷാ സേന; ആയിരം സൈനികരെ വിന്യസിച്ചു

ശരീരോഷ്മാവ് പരിശോധിച്ച ശേഷം കുഴപ്പമില്ലാത്തവർക്ക് ബൂത്തിനുള്ളിലേക്ക് കടക്കാം. പിന്നീട് അകത്തുള്ള ഉദ്യോഗസ്ഥർക്ക് മുന്നിൽ തിരിച്ചറിയൽ രേഖകൾ കാണിക്കണം. വോട്ടറെ തിരിച്ചറിയാൻ മാസ്‌ക് താഴ്‌ത്തേണ്ടിവരും. തുടർന്ന് പോളിംഗ് രജിസ്റ്ററിൽ ഒപ്പിട്ട് ബാലറ്റു വാങ്ങി വോട്ടു ചെയ്ത് മടങ്ങാം. ഒപ്പിടാനും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്താനും കൈയുറ നൽകാൻ നിർദേശമുണ്ട്.

വോട്ടർമാർ തമ്മിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദ്ദേശം. നിൽക്കാൻ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത് നിരീക്ഷിക്കാൻ ബൂത്തുതല ഓഫീസർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരും ഉണ്ടാകും.

15 മുതൽ 20 വരെ ആളുകൾക്ക് ഒരേസമയം നിൽക്കാനുള്ള ക്രമീകരണം ബൂത്തിൽ ഉണ്ടായിരിക്കും. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ/ മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക നിരയുണ്ടാകും. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉണ്ടാകും. ബൂത്തിൽ കോവിഡ് പോസ്റ്ററുകൾ പ്രദർശിപ്പിക്കും.

Read Also: കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ; ചരക്കുഗതാഗതത്തിൽ നേടിയത് റെക്കോർഡ് നേട്ടം

വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ് കോവിഡ് ബാധിതർക്ക് വോട്ടുചെയ്യാൻ അവസരം. കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും രോഗം സംശയിക്കുന്നവരും പി.പി.ഇ. കിറ്റ്, കൈയുറ, എൻ. 95 മാസ്‌ക് എന്നിവ ധരിച്ചേ വരാവൂ. ഇവരെത്തുമ്പോൾ ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം.

Read Also: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button