Latest NewsIndiaNews

ജവാന്മാരെ ആക്രമിച്ചത് 500 മാവോവാദികൾ, റോക്കറ്റ് ലോഞ്ചറുകൾ ആയുധമാക്കി; പിന്നിൽ മധ്വി ഹിദ്മ എന്ന ഗറില്ലാ കമാന്‍ഡർ

മുഖ്യസൂത്രധാരനായത് ബസ്തറിന്റെ പേടിസ്വപ്‌നമായ മധ്വി ഹിദ്മ

തെക്കന്‍ ബസ്തർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 24 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രണ്ടായിരത്തിലധികം സൈനികരെ വിന്യസിച്ചുകൊണ്ട് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖല പൂർണ്ണമായും വളഞ്ഞിരിക്കുകയാണ് സൈന്യം. മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ഇവിടങ്ങളിലാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ.) ബറ്റാലിയനില്‍പ്പെട്ട മാവോവാദികളാണ് ശനിയാഴ്ച സൈന്യത്തിന് നേരെ മറഞ്ഞിരുന്ന് വെടിയുതിർത്തത്. 2 കിലോമീറ്റർ ദൂരമുള്ള വനപാതയിൽ വെച്ച് ഒളിഞ്ഞിരുന്ന 500 ലധികം മാവോയിസ്റ്റുകളെ നേരിട്ടത് വെറും 200 സൈനികാരായിരുന്നു. അപ്രതീക്ഷിതമായ ഒളിയാക്രമണത്തിൽ 5 ജവാന്മാർ ശനിയാഴ്ച വീരമൃത്യു വരിച്ചിരുന്നു. റോക്കറ്റ് ലോഞ്ചറുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ജവാന്മാര്‍ പ്രതിരോധിക്കേണ്ടി വന്നത്.

Also Read:വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും; വിജയം ഉറപ്പിച്ച് കൃഷ്ണകുമാർ

തെക്കന്‍ ബസ്തറിലെ കാടുകളില്‍ മാവോവാദി വേട്ടയ്ക്കായി സംയുക്ത സേനയിലെ രണ്ടായിരത്തോളം അംഗങ്ങളെയാണ് വെള്ളിയാഴ്ച രാത്രി നിയോഗിച്ചത്. ഇവരിൽ ഒരു സംഘം സൈനികരെ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു മാവോയിസ്റ്റുകൾ. മധ്വി ഹിദ്മ എന്ന ഗറില്ലാ കമാന്‍ഡറാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചോര കണ്ട് അറപ്പ് മാറിയ, കൊലപാതകങ്ങാൾ നടത്തുന്നതിൽ അഗ്രഗണ്യനാണ് ഹിദ്മ എന്നാണ് സൈനികര്‍ പറയുന്നത്.

തൊണ്ണൂറുകളുടെ അവസാനത്തോടെ മാവോയിസ്റ്റായി മാറിയ 38കാരനയായ ഹിദ്മ, സംസ്ഥാനം കണ്ട ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങളുടെ സൂത്രധാരനാണെന്ന് അധികൃതര്‍ പറയുന്നു. സൈനികർക്ക് നേരെ ആക്രമണം നടക്കുമ്ബോള്‍ ഹിദ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 24 ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാന്‍ ഒരുങ്ങി ഇറങ്ങുകയാണ് സൈന്യം. ‘അന്തിമ യുദ്ധ’മെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് സൈന്യം നല്‍കിയിരിക്കുന്ന പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button