സണ്ണി വെയ്ൻ നായകനായി എത്തുന്ന ‘അനുഗ്രഹീതൻ ആന്റണി’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. ഏപ്രിൽ ഒന്നിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോ തുടരുകയാണ്. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് നിർമ്മിക്കുന്നത്. വിജയ് സേതുപതി ചിത്രം 96 ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെട്ടിന്റെ നായികയായി ചിത്രത്തിലെത്തുന്നത്.
ഗൗരി സണ്ണി വെയ്ൻ ജോഡികളുടെ പ്രണയമാണ് ചിത്രത്തിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഹരം കൊള്ളിക്കുന്ന അവതരണരീതിയാണ് ചിത്രത്തിന്റേത്. നേരത്തെ സിനിമയെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. അതേസമയം പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സണ്ണി വെയ്ൻ. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്.
സണ്ണി വെയ്ൻ ഗൗരി എന്നിവർക്കൊപ്പം സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവ്വതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. സെൽവ കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ടും നിർവ്വഹിക്കുന്നു.
Post Your Comments