Latest NewsKeralaCinemaNewsEntertainment

ചലച്ചിത്ര വിതരണ രംഗത്തേയ്ക്ക് ആൻ്റണി പെരുമ്പാവൂർ; ആശിർവാദ് റിലീസ് ആദ്യം എത്തിക്കുന്നത് ‘കർണൻ’

ആദ്യം റിലീസിന് എത്തിക്കുന്നത് ധനുഷ് നായകനായ ' കർണൻ' എന്ന ചിത്രമാണ്.

ചലച്ചിത്ര വിതരണ രംഗത്തേയ്ക്ക് പുതിയ സ്ഥാപനവുമായി നിർമ്മാതാവ് .ആൻ്റണി പെരുമ്പാവൂർ. ആശിർവാദ് റിലീസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ സ്ഥാപനം ആദ്യം റിലീസിന് എത്തിക്കുന്നത് ധനുഷ് നായകനായ ‘ കർണൻ’ എന്ന ചിത്രമാണ്.

മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയതിനു ശേഷം ധനുഷിൻ്റെ ആദ്യ ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിനു ശേഷം മികച്ച ചിത്രങ്ങളുമായി ആശിർവാദ് റിലീസ് സജീവമായി രംഗത്തുണ്ടാകുമെന്ന് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button