Latest NewsNewsIndia

‘സൈനികരേ, നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു’; അമിത് ഷാ

രാജ്യം സൈന്യത്തിന്റെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നുവെന്നും, സൈനികരുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന്പ്രതിജ്ഞ ചെയ്യുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

‘ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ പോരാട്ടം നടക്കുന്ന മണ്ണിൽ ഇന്ന് രാവില തന്നെ എത്താനായി. എല്ലാ വീരബലിദാനികളുടേയും ഭവ്യശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.ധീര സൈനികരെ, രാജ്യം നിങ്ങളുടെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. ദേശം മുഴുവൻ നിങ്ങളുടെ വീരബലിദാനത്തിന് മുന്നിൽ ശിരസ്സ് നമിക്കുകയും ഒപ്പം ദു:ഖാർത്തരായ കുടുംബത്തിന് എല്ലാ പിന്തുണയുമർപ്പിക്കുകയാണ്. സൈനികരേ, നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിർത്തിവെച്ചാണ് അമിത് ഷാ ഡൽഹിയിലെത്തിയത്. അതിർത്തിയിൽ നടന്ന പോരാട്ടത്തിന്റെ വിശദവിവരങ്ങൾ രാത്രി തന്നെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായുംഅദ്ദേഹം ചർച്ച ചെയ്തു . ഉന്നത സേനാ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.

ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ഭീകരതയിൽ 24 സുരക്ഷാ ഉദ്യാഗസ്ഥർക്കാണ് ജീവഹാനി സംഭവിച്ചത്. ശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ സൈനികർക്ക് നേരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button