Latest NewsIndiaNews

‘കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പോരാട്ടത്തിൽ രാജ്യം വിജയിക്കും, പോരാട്ടം നിർണ്ണായക ഘട്ടത്തിൽ’; ഉറപ്പു നൽകി അമിത് ഷാ

കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ രാജ്യം വിജയിക്കുമെന്നും, ഭീകര വിരുദ്ധ പോരാട്ടം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നത തല യോഗത്തിന് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം.

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് ശക്തമായി തുടരുകയാണെന്നും, കഴിഞ്ഞ ദിവസം ഉണ്ടായ അപ്രതീക്ഷിത ആക്രമണം രണ്ട് പടികൂടി കടന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സുരക്ഷാ സേന ക്യാമ്പുകൾ സ്ഥാപിച്ചത് കമ്യൂണിസ്റ്റ് ഭീകരരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും, അതിനാലാണ് ഇത്തരത്തിൽ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി .

കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ പോരാട്ടം ദുർബലമാക്കില്ലെന്നും, അങ്ങിനെ ചെയ്താൽ ജവാന്മാരുടെ ജീവത്യാഗം വ്യർത്ഥമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button