പൂഞ്ഞാർ : പൂഞ്ഞാറില്‍ സി.പി.എം-എസ്.ഡി.പി.ഐ രഹസ്യധാരണയുണ്ടെന്ന് ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. 15 ശതമാനം മുസ്ലിം തീവ്രവാദം ഈരാട്ടുപേട്ടയിലുണ്ട്. തനിക്ക് തുറന്നുപറയാന്‍ ഭയമില്ല. എസ്.ഡി.പി.ഐ കൂവിക്കൊണ്ടേയിരിക്കുമെന്നും ഞാന്‍ തെറി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചതുഷ്കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറിൽ നടക്കുന്നത്. ഇടത് സ്ഥാനാർത്ഥി എസ്‍ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി സി ജോർജ്ജ് പറഞ്ഞു. തന്‍റെ വിജയം പൂഞ്ഞാറുകാരുടെ ആത്മാഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. ഇപ്പോൾ ട്രെൻഡ് ഭയങ്കര അനുകൂലമാണ്. കഴിഞ്ഞ തവണ 28000 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ 35000 കിട്ടും. പൂഞ്ഞാറുകാർ ആരും തന്നെ എതിർക്കുന്നില്ലെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.
Read Also : ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പടെ താരനിരയുമായി മുഖ്യമന്ത്രിയുടെ വമ്പൻ റോഡ് ഷോ
‘എസ്.ഡി.പി.ഐ ഒരു ഭീകര സംഘടനയാണ്. അവർ പാവപ്പെട്ട അഭിമന്യുവിനെ കുത്തിക്കൊന്നു. എന്തിനാ കൊന്നത്? ആ ഭീകര സംഘടനയുമായി ഒരു ബന്ധവും വേണ്ട എന്ന് ഞാൻ പ്രഖ്യാപിച്ചു. അതിന്റെ വിരോധം അവർക്കെന്നോട് ഉണ്ട്. അവർക്ക് തല്ലി കൊല്ലാൻ പറ്റാത്തതുകൊണ്ട് കൂവാൻ തുടങ്ങി. ഇപ്പോ ഒരു കൂവൽ പാർട്ടിയായി എസ്.ഡി.പി.ഐ മാറി. അവർ കൂവിക്കൊണ്ടേയിരിക്കും. ഞാന്‍ തെറി പറഞ്ഞുകൊണ്ടേയിരിക്കും. അത്ര തന്നെ‘ -പി.സി. ജോർജ്ജ് പറഞ്ഞു.
Post Your Comments