KeralaLatest NewsNews

ഇനി ലോക്സഭയിലേക്കില്ല, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; കെ മുരളീധരൻ

തിരുവനന്തപുരം : ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുമ്പ് തന്നെ താൻ പ്രഖ്യാപിച്ചതാണെന്ന് നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എംപിയുമായ കെ മുരളീധരൻ. ശിഷ്ടകാലം കേരള രാഷ്ട്രീയത്തിലാണെന്നും അദ്ദേഹം നേമത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പറഞ്ഞു.

വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാമെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  ‘പിണറായി നുണയൻ, ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല’; കെ. സുധാകരൻ

നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടും. നേമം മണ്ഡലത്തിൽ വോട്ട് കച്ചവട പ്രശ്നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്നം. ഡീൽ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏൽക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button