Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളി വിശ്വാസത്തിന്റെ ഭാഗം : അതിനെ ചോദ്യം ചെയ്യാനാകില്ല തോമസ് ഐസക്

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പറഞ്ഞതെല്ലാം വര്‍ഗീയതയാണ്. എന്നാല്‍ അത് ഇവിടെ വിലപ്പോകില്ല. പക്ഷേ ശരണം വിളി വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ചോദ്യം ചെയ്യാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Read Also : വലിയ ബോംബ് പൊട്ടുമോ? ഇടതിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ബോംബ്’ അവസാന മണിക്കൂറിൽ പ്രയോഗിക്കുമെന്ന ഭയത്തിലോ മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്തെ കടക്കെണിയില്‍ ആക്കിയ മന്ത്രിയാണ് താനെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടി നല്‍കി ധനമന്ത്രി തോമസ് ഐസക്. മറവി രോഗം പ്രതിപക്ഷ നേതാവിനാണ്, അവര്‍ ഭരിച്ച കാലം മറന്നു. നിലവിലെ ആരോപണം ബാലിശമാണ്. പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ സര്‍ക്കാരിനെക്കാള്‍ വര്‍ദ്ധിച്ചെന്നും സാമ്പത്തിക വളര്‍ച്ച കൂടിയെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ല. ക്യാഷ് ബാലന്‍സ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീര്‍ഷ കടം എഴുപത്തിനാലായിരം കോടി ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക്ക് പറയുന്നു. യു.ഡി.എഫ് കാലത്തെ പോലെ പെന്‍ഷന്‍ കുടിശിക ഇല്ല. എല്ലാം നല്‍കിയ ശേഷവും നീക്കിയിരുപ്പ് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button