CinemaLatest NewsNewsEntertainmentInternationalMovie Gossips

‘കയ്പ്പുള്ള യാഥാർത്ഥ്യങ്ങൾ വൈകിയാണെങ്കിലും അംഗീകരിക്കണം’; പാകിസ്ഥാനി നടി സബ ഖമർ

നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ച് പാകിസ്ഥാനി നടി സബ ഖമർ. ഭാവി വരനെതിരെ ലൈംഗികാരോപണം ഉയർന്നതിനെ പിന്നാലെയാണ് താരം വിവാഹത്തിൽ നിന്നും പിന്മാറിയത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സബ ഖമർ ഇക്കാര്യം അറിയിച്ചത്. ബ്ലോഗറും വ്യവസായിയുമായ അസിം ഖാനുമായിട്ടായിരുന്നു സബയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

സബയുടെ വാക്കുകൾ

”അസിം ഖാനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഫോണിൽ കൂടിയുള്ള ബന്ധം മാത്രമാണ് ഉള്ളതെന്നും സബയുടെ കുറിപ്പിൽ പറയുന്നു. വ്യക്തിപരമായ നിരവധി കാരണങ്ങളാൽ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ്. തന്റെ തീരുമാനത്തെ എല്ലാവരും പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരാധകരോടായി സബ ഖമർ പറയുന്നു. കയ്പ്പുള്ള യാഥാർത്ഥ്യങ്ങൾ വൈകിയാണെങ്കിലും അംഗീകരിക്കണമെന്ന് കുറിപ്പിൽ സബ വ്യക്തമാക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ഈ സമയവും കടന്നു പോകുമെന്നും സബ പ്രതീക്ഷ പങ്കുവെച്ചു”.

അതേസമയം സബയുടെ കുറിപ്പിന് അസിംഖാനും മറുപടി നൽകിയിട്ടുണ്ട്. അസിംഖാൻ തന്റെ അക്കൗണ്ടിലൂടെയാണ് സബയ്ക്ക് പിന്തുണ നൽകിയിരിക്കുന്നത്. വേർപിരിയലിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് അസിം ഖാൻ പറയുന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് സബയെന്ന് അസിം ഖാൻ പറയുന്നു. ലോകത്തിലെ സന്തോഷവും അനുഭവിക്കാൻ സബയ്ക്ക് അർഹതയുണ്ട്. കഠിനമായ പാതയിലൂടെയാണ് മനോഹരമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് എന്നും അസിംഖാൻ കുറിച്ചു. ദൈവം സബയ്ക്ക് വിജയങ്ങളും സ്നേഹവും നൽകി അനുഗ്രഹിക്കട്ടെയെന്നാണ് അസിംഖാന്റെ കുറിപ്പ്.

സബയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് അസിം ഖാനെതിരെ യുവതി ലൈംഗികാരോപണം ഉന്നയിച്ചത്. ഇതിൽ പ്രതികരിച്ച് അസിംഖാൻ ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ഹിന്ദി മീഡിയത്തിൽ സബയും അഭിനയിച്ചിരുന്നു.

 

shortlink

Post Your Comments


Back to top button