തിരുവനന്തപുരം: ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ മാർഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടിന് ശ്രമിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
Read Also: ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കൃഷ്ണകുമാർ
ഇത്തരക്കാർക്കെതിരെ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നൽകിയിരിക്കുന്ന നിർദ്ദേശം. ഇരട്ടവോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
Read Also: വിവേകാന്ദപ്പാറയുടെയും തിരുവള്ളുവർ പ്രതിമയുടെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പട്ടികയിൽ ഉൾപ്പെട്ടവരുടെ ഫോട്ടോയും വിരലടയാളവും സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഇരട്ട വോട്ടുകളുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും നൽകണമെന്നായിരുന്നു ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം.
Post Your Comments