
ഉത്തർപ്രദേശിലെ മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. ട്യൂഷൻ ക്ലാസ്സിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
വീട്ടിൽ എത്തിയ ശേഷം പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
പെൺകുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടു പേർ അറസ്റ്റിലായി. മറ്റു രണ്ടുപേർക്കായി തിരച്ചിൽ നടക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments