KeralaLatest NewsIndia

ദാവൂദിന്റെ ഏറ്റവും അടുത്ത കൂട്ടാളി പിടിയില്‍

ന്യൂഡല്‍ഹി :അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയായ ഡാനിഷ് ചിഖ്‌ന രാജസ്ഥാനില്‍ അറസ്റ്റിലായി. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും രാജസ്ഥാന്‍ പൊലീസും വ്യാഴാഴ്ച രാത്രി സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇയാള്‍ വലയിലായത്.

‘ഇയാളുടെ വാഹനത്തില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമടക്കം ആറു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് കേസുകളില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്’ പ്രസ്താവനയില്‍ പറയുന്നു.

read also: കേരളത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷ കുറവ് : ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ടിൽ കേരളം യുപിക്കും പിന്നിൽ

മഹാരാഷ്ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന് എന്‍.സി.ബിയും പൊലീസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button