വാഷിംഗ്ടണ്‍ ഡിസി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ആക്രമി വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഫസ്റ്റ് റെസ്പോണ്‍സ് ടീം അംഗമായിരുന്ന വില്യം ബില്ലിയാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബില്ലിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരിക്കുകയായിരുന്നു.
മറ്റൊരു പോലീസുകാരനും പരിക്ക് ഉണ്ട് . വാഹനമോടിച്ചയാള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനമോടിച്ചയാളെ പോലീസ് വെടിവച്ചു കൊന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ മന്ദിരം അടച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്കാണ് വാഹനം ഇടിച്ചു കയറിയത്.
read also: ആന്റിലിയ ബോംബ് ഭീഷണി: കൂടുതല്‍ പോലീസുകാര്‍ അറസ്റ്റിലേക്ക്, മന്തിമാർ അടക്കം കുടുങ്ങും
സംഭവത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്കു മാറ്റി. ബില്ലിക്കൊപ്പം ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന് ചികിത്സയില്‍ കഴിയുകയാണ്. കാപ്പിറ്റോളിന് മുന്പിലെ സുരക്ഷാ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
Post Your Comments