പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 103 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 41 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 51 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർ എന്നിവർ ഉൾപ്പെടും. 57 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1388 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ,വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 9 പേർ എറണാകുളം ജില്ലയിലും 17 പേർ തൃശ്ശൂർ ജില്ലയിലും 40 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
Post Your Comments