അഹ്മദാബാദ്: ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതി ബില്ലില്‍ (ലവ് ജിഹാദ് ബില്‍ -2021) ഗവര്‍ണര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മയായ പിന്നാക്ക ഏകോപന സമിതി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് കത്തയച്ചതായി സംഘടന കണ്‍വീനര്‍ മുജാഹിദ് നഫീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ട ബില്‍ നിയമമായാല്‍ അതു സ്ത്രീകളെ രണ്ടാംതരം പൗരിമാരായി കാണാനിടയാക്കും. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
Also Read:അനധികൃതമായി സൂക്ഷിച്ചിരുന്ന 75 ലിറ്റർ വിദേശമദ്യം പിടികൂടി
ഇഷ്ടമുള്ളയാളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും ഉള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിെന്റ ഭാഗമാണെന്ന് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്പെഷല്‍ മാര്യേജ് ആക്ട് മതേതര സ്വഭാവത്തെയും ജാതിമത പരിഗണനകളില്ലാതെ വിവാഹം കഴിക്കാനുള്ള പൗരെന്റ അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. ഇതിനെ നിരാകരിക്കുന്നതാണ് ലവ് ജിഹാദ് ബില്‍. ഒരു കണക്കിെന്റയും പിന്‍ബലമില്ലാതെ ഉൗഹത്തിെന്റ അടിസ്ഥാനത്തിലുള്ള വാദങ്ങള്‍ നിരത്തിയാണ് നിയമനിര്‍മാണത്തിന് നീക്കം നടത്തിയത്. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2014ല്‍ നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ ഉദ്ധരിച്ചാണ് ഗുജറാത്തില്‍ നിയമനിര്‍മാണം. 2006-2014 കാലത്ത് 2667 യുവതികളെ ഇസ്ലാമിലേക്ക് മതംമാറ്റിയതായി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി പ്രദീപ്സിങ് പരാമര്‍ശിച്ചിരുന്നു.
Post Your Comments