തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ പൂര്‍ണമായും വരണ്ട കാലാവസ്ഥയായിരുന്നു. ചേര്‍ത്തലയില്‍ മൂന്ന് സെന്റിമീറ്ററും എറണാകുളത്ത് ഒരു സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാദ്ധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments