Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസവും വാള്‍നട്ട് കഴിക്കൂ… ഈ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെത്തും

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യും.

വാള്‍നട്ട് പോലെയുള്ള സൂപ്പര്‍ ഹെല്‍ത്തി ഫുഡ്‌ കഴിക്കുമ്പോള്‍ എങ്ങനെ കഴിക്കണം എന്ന് ചോദിക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കില്‍ പോലും തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാള്‍നട്ട് എടുത്ത ശേഷം അത് വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. അതുപോലെതന്നെ ഇഞ്ചി, മഞ്ഞള്‍, നാരങ്ങ എന്നിവയും വാള്‍നട്ടും ചേര്‍ത്തു ചട്നി ഉണ്ടാക്കിയും കഴിക്കാം.

Read Also : ലൗ ജിഹാദ്‍, ആശങ്ക പങ്കുവച്ച ജോസ്. കെ. മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു, ജസ്നയ്ക്ക് എന്തു സംഭവിച്ചു? കെ. സുരേന്ദ്രൻ

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമത്രേ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button