CricketNewsSports

സഞ്ജുവിനെ വിലകുറച്ച് കാണരുതെന്ന് മോറിസ്

കരിയറിൽ ആദ്യമായി ഐപിഎല്ലിൽ ഫുൾടൈം ക്യാപ്റ്റനാകാൻ തയ്യാറെടുക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സംസണിനെ പുകഴ്ത്തി സഹതാരം ക്രിസ് മോറിസ്. കഴിഞ്ഞ ലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറെ രാജസ്ഥാൻ വാങ്ങിയത്. 16.2 കോടി രൂപ മോറിസിനായി രാജസ്ഥാൻ വാരിയെറിഞ്ഞിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

“സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ ടീമിൽ കളിക്കാൻ പോകുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്. അദ്ദേഹവുമായി എനിക്ക് നല്ല അടുപ്പമാണുള്ളത്. രാജസ്ഥാൻ റോയൽസിലും ഡൽഹി ടീമിലും സഞ്ജുവിനൊപ്പം താൻ കളിച്ചിട്ടുണ്ട്.” മോറിസ് പറഞ്ഞു.

ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന പേരുമായി ഇറങ്ങുമ്പോൾ സമ്മർദ്ദമുണ്ടാവുകയെന്നത് സ്വഭാവികമാണെന്നും മോറിസ് പറഞ്ഞു.

shortlink

Post Your Comments


Back to top button