KeralaLatest NewsNews

മൂന്നാംഘട്ട വാക്‌സിനേഷൻ; ആദ്യ ദിനം സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത് 52,097 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംഘട്ട കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു. 45 വയസിന് മുകളിലുളളവർക്കാണ് മൂന്നാംഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളിൽ പ്രായമുള്ള 52,097 പേരാണ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചത്. 791 സർക്കാർ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,152 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.

Read Also: കുളിക്കുന്നതിനിടെ ചാർജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്റെ കണ്‍മുന്നില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്‌സിനാണ് ആകെ നൽകിയത്. അതിൽ 32,21,294 പേർക്ക് ആദ്യഡോസ് വാക്‌സിനേഷനും 4,10,078 പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷനും നൽകിയിട്ടുണ്ട്. ഇതിൽ 34,89,742 പേർക്ക് കോവിഷീൽഡ് വാക്‌സിനും 1,41,630 പേർക്ക് കോവാക്‌സിനുമാണ് നൽകിയത്.

45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്‌സിനെടുക്കാൻ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.

Read Also: മന്നത്ത് പത്മനാഭന്റെ ചെറുമകന്‍ ശോഭാ സുരേന്ദ്രനു വേണ്ടി രചിച്ച ഗാനം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു

സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീൽഡ് വാക്‌സിനുകൾ കൂടി എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 4,40,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 5,11,000 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകുന്നതിനായി വരും ദിവസങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button