KeralaLatest NewsNews

വി​ദേ​ശ പാ​സ്പോ​ര്‍​ട്ടു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​രു​ടെ ഒ​സി​ഐ കാ​ര്‍​ഡ് പു​തു​ക്ക​ല്‍ കാ​ലാ​വ​ധി വീണ്ടും നീട്ടി

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ പാ​സ്പോ​ര്‍​ട്ടു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​രു​ടെ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍​സ് ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ര്‍​ഡി​ന്‍റെ പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ 2021 ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല , പു​തി​യ പാ​സ്പോ​ര്‍​ട്ട് എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍ ഒ​സി​ഐ കാ​ര്‍​ഡി​നൊ​പ്പം പ​ഴ​യ പാ​സ്പോ​ര്‍​ട്ടു​കൂ​ടി കൈ​വ​ശം ക​രു​ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി.

പ​ഴ​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഇ​നി​മു​ത​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​മാര്‍​ച്ച്‌ 26 ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഇ​ന്‍​ഡ്യ​ന്‍ എം​ബ​സി​ക​ള്‍​ത​ന്നെ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മൂ​ലം ഒ​സി​ഐ കാ​ര്‍​ഡ് പു​തു​ക്കാ​നാ​വാ​തെ ആ​യി​ര​ങ്ങ​ള്‍ പ്ര​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍ ക​ഴി​യു​ന്പോ​ഴാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് ഏ​റെ ആ​ശ്വാ​സ​മാ​യി. നി​ല​വി​ല്‍ ജൂ​ണ്‍ 30 വ​രെ​യാ​യി​രു​ന്നു പു​തു​ക്ക​ല്‍ കാ​ല​യ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വാ​ണ് ഇ​പ്പോ​ള്‍ ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി​യി​രി​യ്ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു ത​ന്നെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ ഇ​രു​പ​തി​നും അ​ന്പ​തി​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍ നാ​ട്ടി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്പോ​ള്‍ പു​തു​ക്കി​യ പാ​സ്പോ​ര്‍​ട്ടി​നൊ​പ്പം പ​ഴ​യ പാ​സ്പോ​ര്‍​ട്ടു​കൂ​ടി കൊ​ണ്ടു ന​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ വ​ന്നി​രി​യ്ക്ക​യാ​ണ്. ഇ​നി​മു​ത​ല്‍ വി​മാ​ന​ടി​ക്ക​റ്റി​നൊ​പ്പം യാ​ത്ര​ക്ക് പു​തി​യ പാ​സ്പോ​ര്‍​ട്ടും ഒ​സി​ഐ കാ​ര്‍​ഡും മാ​ത്രം കൈ​യി​ല്‍ ക​രു​തി​യാ​ല്‍ മ​തി​യാ​കും.

2005 ലെ ​സി​റ്റി​സ​ണ്‍​ഷി​പ്പ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​പ്ര​കാ​രം 20 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രും 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും ഓ​രോ ത​വ​ണ​യും വി​ദേ​ശ പാ​സ്പോ​ര്‍​ട്ട് പു​തു​ക്കു​ന്പോ​ള്‍ ഒ​സി​ഐ കാ​ര്‍​ഡ് പു​തു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ട്ടെ​റെ പ്ര​വാ​സി​ക​ള്‍​ക്ക് പ​ല​വി​ധ​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ആ​ളു​ക​ള്‍ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍​സ് ഓ​ഫ് ഇ​ന്ത്യ പു​തു​ക്ക​ലു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. അ​തു​ത​ന്നെ​യു​മ​ല്ല കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചി​രു​ന്നും. ഇ​തും പു​തു​ക്ക​ല്‍ പ്ര​ക്രി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍​ത​ന്നെ മു​ന്‍ പു​തു​ക്ക​ല്‍ കാ​ല​യ​ള​വു​ക​ള്‍ നീ​ട്ടി ന​ല്‍​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button