COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13 കോടിയിലേക്ക്

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടിയിലേക്ക് അടുക്കുന്നു. ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം കടന്നിരിക്കുന്നു. 28.27 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രണ്ട് കോടിയിലേറെപ്പേർ കോവിഡ് ചികിത്സയിലുണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നു. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5.52 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.62 ലക്ഷം കടന്നിരിക്കുന്നു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 6.30 കോടിയിലധികം പേർ കുത്തിവയ്‌പെടുത്തു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.65 ലക്ഷമായി ഉയർന്നു. ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 3.21 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം മൂവായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button