തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ടിപി 51 വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് കോൺഗ്രസ് വിട്ടു. അദ്ദേഹം ഇടതുപക്ഷത്തേക്ക് പോകുന്നു എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു . ടിപിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരൻ എന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചുവെന്നും എട്ടുകൊല്ലമായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു പറഞ്ഞു.
ടിപി വധത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിർമ്മിച്ച സിനിമയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരുന്നു.ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി കണ്ണൂരില്‍ നിന്ന് ജനവിധി തേടുമ്ബോള്‍ തന്റെ പാട്ടും പ്രസംഗവും തെരുവ് നാടകങ്ങളുമെല്ലാം എല്ലാ വേദികളിലും നന്നായി ഉപയോഗിച്ചിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. സുധാകരന് മത്സരിക്കുമ്പോള്‍ കണ്ണൂരില്‍ തെരുവ് നാടകം വേണമെന്ന് ആവശ്യപ്പെട്ടു.
പ്രൊഫഷണലായ കലാകാരന്മാരെ അണിനിരത്തി നാടകം സംഘടിപ്പിച്ചു. എന്നാല്‍, ആ കലാകാരന്മാര്ക്ക് നല്‍കേണ്ട 80,000 രൂപ തരാതെ ഡിസിസി പ്രസിഡന്റ് തന്നെ ചതിച്ചതായി മൊയ്തു താഴത്ത് പറഞ്ഞു. ഭാര്യയുടെ സ്വര്‍ണം വിറ്റാണ് താന്‍ ആ പണം കണ്ടെത്തിയതെന്നും മൊയ്തു താഴത്ത് പറഞ്ഞു.
Post Your Comments