KeralaLatest NewsNews

ഇങ്ങനെ പോയാൽ ഭരണതുടർച്ച ഉറപ്പ്.. തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കായംകുളം: തപാല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പെന്‍ഷനും ഒപ്പം നല്‍കി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലാണ് സംഭവം. യുഡിഎഫ് കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. തപാല്‍വോട്ടെടുപ്പിനെത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാനും ആളെത്തുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുകയുണ്ടായി.

Read Also: തമിഴ്‌നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ

ഇതിന് പുറമേ എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് കായംകുളത്തെ സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button