KeralaLatest NewsNewsIndia

നാട്ടിലേക്ക് മടങ്ങാൻ അനുമതി വേണം ; സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് അബ്ദുൾ നാസർ മഅദനി

ബംഗളൂരു : ഭീകരാക്രമണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മഅദനി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി കോടതിയിൽ ഹർജി നൽകിയത്. അടുത്ത തിങ്കളാഴ്ച ഹർജി പരിഗണിക്കും.

Read Also : ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കുന്നത് കാണാനാണ് കോൺഗ്രസിന് ഇഷ്ടം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  

കൊറോണ വ്യാപനവും, ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിച്ചത്. നാട്ടിലേക്ക് മടങ്ങാൻ അനുമതി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രോസിക്യൂഷൻ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും, അതിനാൽ താൻ ബംഗളൂരുവിൽ തങ്ങാതെ തന്നെ വിചാരണ തുടരാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button