COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 585 പേർക്ക്

ജിദ്ദ: സൗദിയിൽ പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഉയരുന്നു. ബുധനാഴ്ച 585 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 369 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,007 ആയി ഉയർന്നു. ഇവരിൽ 3,78,083 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിക്കുകയുണ്ടായി. ഇതോടെ ആകെ മരണസംഖ്യ 6,669 ആയി ഉയർന്നു.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,255 ആയി ഉയർന്നു. ഇവരിൽ 693 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 234 പുതിയ കേസുകളാണ് കണ്ടെത്തിയത്.

കിഴക്കൻ, മക്ക പ്രവിശ്യകളിലും പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 234, കിഴക്കൻ പ്രവിശ്യ 110, മക്ക 103, വടക്കൻ അതിർത്തി മേഖല 32, മദീന 21, ഹാഇൽ 16, അസീർ 15, ജീസാൻ 14, തബൂക്ക് 10, അൽജൗഫ് 8, നജ്റാൻ 5, അൽബാഹ 5.

shortlink

Related Articles

Post Your Comments

Related Articles


Back to top button