തിരുവനന്തപുരം : ഇരട്ടവോട്ട് വിവാദത്തിൽ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ പുറത്തു വിട്ട് കോൺഗ്രസ്. www.operationtwins.com എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങൾ വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. രാത്രി ഒൻപത് മണിയോടെ വിവരങ്ങൾ പരിശോധിക്കാൻ വെബ്‌സൈറ്റ് ജനങ്ങൾക്ക് തുറന്നു നൽകി.
വെബ്‌സൈറ്റിന്റെ പ്രവർത്തനം പരിശോധിക്കാനായി 15 മിനിറ്റ് നേരം പ്രവർത്തിപ്പിച്ച് നോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് ജനങ്ങൾക്കായി തുറന്നു നൽകിയത്. ഇതുവരെ 18,000 പേർ വെബ്‌സൈറ്റ് സന്ദർശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇരട്ട വോട്ടുള്ളവരുടെ പേര് വിവരങ്ങൾ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചത്.
https://www.facebook.com/rameshchennithala/posts/4053123331412809?__cft__[0]=AZVxvETTPjdmj8eUFQpAiiMculIy6m0PsXNB6fLBoNyzsAsNgJVaeEpmQl_wkYpkO67TW1p0Dbav7dE_M7_eDQuEnxdXv_GgYfncJIqNS6nG3eaSvcN5fcHQU3yGC6jaUKvpRjIQAOOf552tG-Ti_QPc&__tn__=%2CO%2CP-R
140 മണ്ഡലങ്ങളിലെയും വോട്ടർമാരുടെ പേര് വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് സന്ദർശിച്ച് ആളുകൾക്ക് ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാം.
Post Your Comments