തിരുവനന്തപുരം; നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എമ്മിന്റെ ത്രിപുരയിലേയും ബംഗാളിലേയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍.ഡി.എ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്ന ചിന്ത മുഖ്യമന്ത്രിയ്ക്ക് വേണ്ട. സര്‍ക്കാരിനെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. കോലിബി സഖ്യം എന്ന ആരോപണം ജനശ്രദ്ധ തിരിച്ച് വിടാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇടതുമുന്നണി ഘടകക്ഷി നേതാവാണ് കഴിഞ്ഞ ദിവസം ലൗ ജിഹാദില്‍ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍െ വായടിപ്പിച്ചു. ജോസ് കെ മാണിയെ കൊണ്ട് ഭീഷണിപ്പെടുത്തി തിരുത്തി പറയിച്ചു. ബിജെപിയും ആര്‍എസ്എസും മാത്രമല്ല ക്രൈസ്തവ സമൂഹവും ലവ് ജിഹാദില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ലവ് ജിഹാദിന്റെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments