COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.87 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എൺപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിലധികം മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആകെ മരണസംഖ്യ ഇരുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക(3.10 കോടി),ബ്രസീൽ(1.26 കോടി),ഇന്ത്യ(1.21 കോടി),ഫ്രാൻസ്(45 ലക്ഷം),റഷ്യ(45 ലക്ഷം)ബ്രിട്ടൻ(43 ലക്ഷം), ഇറ്റലി(35 ലക്ഷം), തുർക്കി(32 ലക്ഷം), സ്‌പെയിൻ(32 ലക്ഷം), ജർമനി(28 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5.64 ലക്ഷം പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ത്യയിൽ കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണ്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 5.40 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.47 ശതമാനമാണ്. ഇന്നലെ 271 പേരാണ് മരിച്ചത്.ഇതോടെ ആകെ മരണം 1.62 ലക്ഷമായി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button