Latest NewsNewsInternational

ചെറുപ്പക്കാര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, ആസ്ട്രസെനേക കോവിഡ് വാക്‌സിനെ കുറിച്ച് വ്യാപക പരാതി

ബര്‍ലിന്‍: ആസ്ട്രസെനേക കോവിഡ് വാക്സിനെ കുറിച്ച് വ്യാപക പരാതി ഉയരുന്നു. ഈ വാക്‌സിന്‍ ചെറുപ്പക്കാര്‍ക്ക് നല്‍കരുതെന്നും 60 വയസിന് മുകളിലുള്ളവരില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ജര്‍മനി അറിയിച്ചു. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വാക്സിന്‍ ഉപയോഗം മുതിര്‍ന്ന പൗരന്മാരില്‍ മാത്രമായി പരിമിതപ്പെടുത്തിയത്.

Read Also : ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, 3 വർഷത്തിൽ 2600 ലേറെ പേരെ കൊലപ്പെടുത്തി : റോഡിൽ പോലും തലയറ്റ ജഢങ്ങൾ

ജര്‍മനിയുടെ വാക്സിന്‍ കമീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വാക്സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വളരെ അപൂര്‍വമാണെന്നും എന്നാല്‍ ഇത് ഗുരുതരമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍കേല്‍ പറഞ്ഞു.

ജര്‍മനിയില്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഡോക്ടറുടെ വിശദ പരിശോധനക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 27 ലക്ഷം പേര്‍ക്കാണ് ജര്‍മനിയില്‍ ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്രസെനേക വാക്സിന്‍ നിര്‍ത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button