KeralaLatest NewsNews

‘ശ്രീധരന്‍ സാറിന്‍റെ ചെരുപ്പഴിക്കാനുള്ള യോഗ്യതയുണ്ടോ താങ്കള്‍ക്ക്?’ കൊങ്കൺ വഴി യാത്ര ചെയ്തിട്ടുണ്ടോയെന്ന് ട്രോൾ

ഇ ശ്രീധരനെ പരിഹസിച്ച രഞ്ജി പണിക്കർക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥിയായ മെട്രോമാൻ ഇ. ശ്രീധരനെ അധിക്ഷേപിച്ച സംവിധായകൻ രഞ്ജി പണിക്കരെ ട്രോളി സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ നിറയെ സംവിധായകനെ പരിഹസിച്ച് കൊണ്ടുള്ള കുറിപ്പുകളാണ്. ശ്രീധരൻ ഉണ്ടാക്കിയ കൊങ്കൺ റെയിൽവേ, ഡെൽഹി മെട്രോ എന്നിവയിലൂടെയൊക്കെ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടോയെന്ന് സംവിധായകനോട് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.

Also Read:ഡൽഹിയിൽ ബിജെപി നേതാവിനെ പാര്‍ക്കിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

‘പണിക്കരെ….പോക്കറ്റിൽ കാശ് വീണാൽ ഡലയോഗ് എഴുതുന്നവനാ നീ. അതിന് അപ്പുറം നീ… ആരാ. എൻഞ്ചിനീയറിംഗ് വൈഭവം കൊണ്ട് ലോകത്തെ ഞെട്ടിച്ച ശ്രീധരൻ സാറിനെ “ഊതി വീർപ്പിച്ച ബലൂണ്” എന്ന് വിമർശിച്ച നീ…. കൊങ്കൺ വഴി യാത്ര ചെയ്തിട്ടുണ്ടോ? ഡൽഹി മെട്രോയിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? Ldf Udf രാഷ്ട്രീയക്കാർ മുക്കിയ പാലാരിവട്ടം പാലം 18കോടിക്ക് പണിത സത്യസന്ധത നീ കണ്ടില്ലേ? പോക്കറ്റിൽ കാശ് വീണപ്പോൾ Dialogue അടിക്കാൻ വേറെ ആളെ കിട്ടിയില്ലെ നിനക്ക്. നീ…ഒരു കഴിവ് കെട്ടവൻ ആണ് ഒരു കൂലി എഴുത്തുകാരൻറ്റെ Quality പോലും ഇല്ലാത്ത കഴിവുകെട്ടവൻ.’ – ഫേസ്ബുക്കിൽ വൈറലാകുന്ന കമൻ്റുകളിൽ ഒന്നിങ്ങനെ.

നേരത്തേ, സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോയും രഞ്ജി പണിക്കർക്കെതിരെ രംഗത്ത് വന്നിരുന്നു. അഴിമതിയും കളവും ദുർഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്പോൾ മുഖത്ത് കാറിത്തുപ്പാൻ തോന്നുന്നുവെന്ന് ജോൺ ഡിറ്റോ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇ. ശ്രീധരൻ ഊതിവീർപ്പിച്ച ദുരന്തമാണെന്നായിരുന്നു രഞ്ജി പണിക്കർ പരിഹസിച്ചത്.

shortlink

Post Your Comments


Back to top button