തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണസംഘത്തിനെതിരേ പരാതി നൽകിയിട്ടില്ലെന്ന് പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി.വി. വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ല. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളതെന്നും അഭിഭാഷക പ്രതികരിച്ചു.
അതേസമയം അന്വേഷണസംഘത്തിനെതിരേ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന സന്ദീപ് നായരുടെ അഭിഭാഷകയുടെ പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് നിര്‍ബന്ധിച്ചുവെന്നു പരാതിയില്‍ ക്രൈംബ്രാഞ്ചാണു കേസെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും വിജയം പറഞ്ഞു. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണ്. ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം ചോദിച്ചു.
read also: കഴക്കൂട്ടം മണ്ഡലത്തില്‍ സംശയാസ്പദമായ അഞ്ഞൂറിലേറെ വോട്ടുകള്‍, മരിച്ച ആൾക്കും രണ്ടിടത്ത് വോട്ട്
സന്ദീപ് മാര്‍ച്ച് അഞ്ചിന് എറണാകുളം സിജെഎമ്മിനാണ് കത്ത് അയച്ചത്. ഒന്നുകില്‍ ഇത് പരിശോധിച്ച് സിജെഎം തുടര്‍നടപടി നിര്‍ദേശിക്കണം. അല്ലെങ്കില്‍ സന്ദീപിന്റെ അഭിഭാഷകന് പോലീസിനെ സമീപിക്കണം. ഇത് രണ്ടുമില്ലാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അഭിഭാഷകയും ചൂണ്ടിക്കാട്ടുന്നത്.
Post Your Comments