Latest NewsMusic AlbumsMusicNewsEntertainment

‘പൂമരം’ സിനിമയിലെ സംഗീത സംവിധായിക സായൂജ്യ ദാസിന്റെ പുതിയ മ്യൂസിക്കൽ ആൽബം ‘

സംഗീത സംവിധായിക സായൂജ്യ ദാസിന്റെ പുതിയ മ്യൂസിക്കൽ ആൽബം ‘നീയെൻ കണ്ണിൽ’ യൂട്യൂബിൽ വൈറലാകുന്നു. കാളിദാസ് ജയറാം നായകനായ പൂമരം എന്ന സിനിമയിലെ ‘ഒരു മാമരത്തിന്റെ നെറുകിൽ’ എന്ന ഗാനത്തിന്റെ സംഗീത സംവിധായികയാണ് സായൂജ്യ ദാസ്.

പ്രണയാർദ്രമായ ഈ ഗാനം പാടിയിരിക്കുന്നത് ടെലിവിഷൻ റിയാലിറ്റി ഷോയായ സൂപ്പർ സ്റ്റാറിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ സംഗീതും സായൂജ്യയും ചേർന്നാണ്. പ്രശസ്ത സൈക്കോളജിസ്റ്റ് സ്വർഗ്ഗീയ അസ്ഗർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഗാനം. മ്യൂസിക്ക് പ്രൊഡ്യൂസറും എർ. റഹ്മാന്റെ അസോസിയേറ്റും ആയ സൗണ്ട് ജീനിയസ് ഇഷാൻ ചാബ്രയാണ് ഗാനത്തിന്റെ ടെക്നിക്കൽസൈഡ് ഹാൻഡിൽ ചെയ്തിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. സംഗീത സംവിധാന രംഗത്ത് മാറ്റങ്ങളുമായി സ്ത്രീകൾ കടന്നു വന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരുപറ്റം ഗാനങ്ങളുമായി സായൂജ്യ ദാസ് മുന്നേറുകയാണ്.

shortlink

Post Your Comments


Back to top button