COVID 19Latest NewsIndiaNews

കോവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കന്നട ജില്ലയിൽ നിരോധനാജ്ഞ

ബം​ഗളൂരു: കർണാടകയിൽ ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുകയുണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ് ഉള്ളത്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളാണ്.

ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊറോണ വൈറസ് വകഭേദം ഇതുവരെ കണ്ടെത്തിയിരിക്കുന്നു. രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button