
യുഎഇയ്‌ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യുഎഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുഎഇ താരം അലി മബ്‌ഖൗത്തിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്. ദുബായിലെ സബീൻ സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്. കഴിഞ്ഞ മത്സരത്തിൽ ഒമാനനെതിരെ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാച് ഇന്ത്യയെ ഇറക്കിയത്.
കളിയുടെ 12-ാം മിനുട്ടിൽ അലി മബ്‌ഖൗത്തിലൂടെ യുഎഇ ആദ്യ ഗോൾ നേടി. തുടർന്ന് 32-ാം മിനുട്ടിൽ അലി മബ്‌ഖൗത്തിന്റെ രണ്ടാം ഗോൾ. ആദ്യ പകുതിയിൽ യുഎഇ 2-0ന് മുന്നിലെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെറിയ രീതിയിൽ ചെറുത്തുനിൽപ്പ് നടത്തിയ ഇന്ത്യയുടെ മുന്നിൽ യുഎഇയ്ക്ക് കിട്ടിയ അവസരങ്ങൾ മുതലെടുത്തു. 60-ാം മിനുട്ടിൽ അലി മബ്‌ഖൗത്തലുടെ യുഎഇ മൂന്നാം ഗോൾ. തുടർന്ന് 64, 71, 84 മിനുട്ടുകളിൽ യുഎഇയുടെ മൂന്ന് ഗോളുകൾ ഇന്ത്യൻ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.
Post Your Comments