മുംബൈ : കോവിഡ് രോഗിയായ വയോധികൻ ആത്മഹത്യ ചെയ്തു. നാഗ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് 81 കാരനായ പുരുഷോത്തം ഭജ്ഗി ആത്മഹത്യ ചെയ്തത്. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പുരുഷോത്തമിനെ കണ്ടെത്തിയത്. ഓക്‌സിജൻ പൈപ്പ് ഉപയോഗിച്ചാണ് ഇയാൾ തൂങ്ങി മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് കാഞ്ചൻ വാങ്കഡെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments