തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയത്തിന് ചുവടുപിടിച്ചാണ് രജിസ്ട്രേഷന് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നയം അനുസരിച്ച് 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടിവരുക.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും
20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം മോട്ടോര്‍വാഹനങ്ങള്‍ രാജ്യത്തുണ്ടെന്നാണ് പ്രാഥമിക കണക്ക്. പൊളിക്കല്മേഖല കോടികളുടെ വരുമാനമാര്ഗമാണെന്നതാണ് കോര്‍പറേറ്റുകളുടെ കണ്ണ്. പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതോടെ സാധ്യതകള്‍ കൂടുതല്‍ വര്‍ധിക്കും.
സ്വകാര്യ കമ്പനികൾ , സഹകരണസംഘങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്ട്രേഷന് വേണ്ടി അപേക്ഷ നല്‍കാമെന്നാണ് കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. രജിസ്ട്രേഷന് പുറമെ മലിനീകരണ നിയന്ത്രണബോര്‍ഡ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ അനുമതി നേടണം. പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന് ഫിറ്റ്നസ് പുതുക്കല്‍-പരിശോധന ഫീസുകള്‍ കുത്തനെ ഉയര്‍ത്താനും നീക്കമുണ്ട്.
15 വര്‍ഷം പഴക്കമുള്ള കാറിന്റെ ഫിറ്റ്നസ് ഫീസ് 600 ല്‍ നിന്ന് 5000 രൂപയായും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയില്‍ നിന്ന് 1000 രൂപയാക്കാനുമാണ് നീക്കം. രജിസ്ട്രേഷന് പുതുക്കിയില്ലെങ്കില്‍ മാസംതോറും കനത്ത പിഴയുമുണ്ടാകും. ഇത്തരത്തില്‍ പലവഴിക്ക് ഉടമകളെ സമ്മര്‍ദത്തിലാക്കി പൊളിക്കലിലേക്ക് എത്തിക്കുന്നതിനാകും ശ്രമങ്ങള്‍. സംസ്ഥാനത്തും വാഹനം പൊളിക്കല്‍ മേഖലയില്‍ വലിയ സാധ്യതകളാണുണ്ടാവുക. കേരളത്തില്‍ കാലപരിധിയെത്തിയ വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. തൊട്ട് പിന്നില്‍ കാറുകളും.
Post Your Comments